Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worker Dormitories

Pathanamthitta

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; നാ​ല് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സ്

പ​ന്ത​ളം: വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭ​യി​ലെ​യും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

പ​ന്ത​ളം ക​ട​യ്ക്കാ​ട് ഷാ​ഹി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി, പ​ന്ത​ളം, കു​ര​മ്പാ​ല, അ​ൻ​വ​ർ മ​ൻ​സി​ൽ അ​ൻ​വ​ർ ഹു​സൈ​ൻ, തോ​ന്ന​ല്ലൂ​ർ പാ​ട്ടു​കാ​ര​ൻ തു​ണ്ടി​ൽ സാ​ബു, തോ​ന്ന​ല്ലൂ​ർ മ​ഠ​ത്തി​ൽ നി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി.


വൃ​ത്തി​ഹീ​ന​മാ​യ ക​ട​ക​ളും അ​ട​പ്പി​ച്ചി​ട്ടു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ​തും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ണ് ഒ​രു​ല​ക്ഷം രൂ​പ​വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. പ​ല​ത​വ​ണ താ​ക്കീ​തു​ന​ൽ​കി​യി​ട്ടും ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ തു​ട​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ടു​ങ്ങി​യ മു​റി​യി​ലെ താ​മ​സം, മാ​ലി​ന്യം നീ​ർ​ച്ചാ​ലി​ലേ​ക്ക് ഒ​ഴു​ക്ക​ൽ, വൃ​ത്തി​ഹീ​ന​മാ​യ ശൗ​ചാ​ല​യ​ങ്ങ​ൾ, മു​റി​ക​ളി​ൽ മാ​ലി​ന്യം കൂ​ട്ടി​വ​യ്ക്ക​ൽ ദു​ർ​ഗ​ന്ധം, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

പ​ന്ത​ളം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ പേ​ഴ്‌​സ​ൺ സു​നി​താ വേ​ണു, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ സാ​ബി​റാ ബീ​വി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​രി​കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ.​ബി. അ​നി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ റ​സി​യാ ബീ​ഗം, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​എ​സ്. സ​ജി​ത്ത്, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു

Latest News

Corehub Up